കേരളവിഷന്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് 2025; ജില്ലാതല എന്‍ട്രികള്‍ ക്ഷണിച്ചു

Update: 2025-10-18 10:52 GMT

കേരളവിഷന്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് 2025 കാസര്‍കോട് ജില്ലാതല പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം സി.ഒ.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കേരളവിഷന്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് 2025ന്റെ ജില്ലാതല അവാര്‍ഡിനായി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രി ഫോമുകള്‍ ലഭിക്കുന്നതിനായി 8086800668 എന്ന നമ്പറിലോ kvnprojects24@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25. ജില്ലാതല അവാര്‍ഡ് വിതരണ ചടങ്ങും പ്രമുഖ സിനിമാ-ടെലിവിഷന്‍ താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഷോയും നവംബര്‍ 9 ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ കാഞ്ഞങ്ങാട് പാലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം സി.ഒ.എ. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.സി.എന്‍. ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കെ. അധ്യക്ഷത വഹിച്ചു. പരിപാടി വിശദീകരണവും സംഘാടക സമിതി നിര്‍ദേശവും കേരളവിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര അവതരിപ്പിച്ചു. സി.ഒഎ. സംസ്ഥാന കമ്മിറ്റിയംഗം സതീഷ് കെ. പാക്കം, സി.സി.എന്‍. മാനേജിംഗ് ഡയറക്ടര്‍ ടി.വി. മോഹനന്‍, സിഒഎ ജില്ലാ ട്രഷറര്‍ വിനോദ് പി. എന്നിവര്‍ സംസാരിച്ചു. സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍ സ്വാഗതവും കേരളവിഷന്‍ ന്യൂസ് കാസര്‍കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ പി.ആര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: കെ. വിജയകൃഷ്ണന്‍ (ചെയ.), മനോജ് കുമാര്‍ വി.വി (വൈ.ചെയ.), ഹരീഷ് പി. നായര്‍ (ജന.കണ്‍.), ജയചന്ദ്രന്‍ പി.ആര്‍ (കണ്‍.). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Similar News