WALKATHON I ലഹരിക്കെതിരെ കാസര്‍കോട് എക്സൈസ് വാക്കത്തോണ്‍ സംഘടിപ്പിച്ചു

Update: 2025-03-24 14:43 GMT

കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ പരിപാടിയില്‍ ജില്ലാ വിമുക്തി മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ അന്‍വര്‍ സാദത്ത് ക്ലാസെടുക്കുന്നു

കാസര്‍കോട്: കാസര്‍കോട് എക്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, എക് സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ ആസ്ഥാനത്ത് നിന്നും തുടങ്ങി മുനിസിപ്പല്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ച വാക്കത്തോണ്‍ ശ്രദ്ധേയമായി.

കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ വിമുക്തി മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു. കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എ.ഡി.എം.പി. അഖില്‍ മുഖ്യാതിഥിയായിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ഡി. സംസാരിച്ചു.

സമാപന പരിപാടിയില്‍ ജില്ലാ വിമുക്തി മാനേജര്‍ അന്‍വര്‍ സാദത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ (വിമുക്തി മെന്റര്‍) ചാള്‍സ് ജോസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. എക്സൈസ് റെയിഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ കണ്ണന്‍ കുഞ്ഞി നന്ദി പറഞ്ഞു.

Similar News