INAUGURATION | ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ് ഘാടനം വൈകിട്ട് ; നടി ശ്വേതാ മേനോന്‍ മുഖ്യാതിഥിയാകും
കാസര്‍കോട്: ബിന്ദു ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30 ന് നടക്കും. സ്ഥാപകന്‍ പരേതനായ കെ.വി കുഞ്ഞിക്കണ്ണന്റെ പത്നി ശോഭന പി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് നടി ശ്വേതാ മേനോന്‍ ഷോറൂമില്‍ മുഖ്യാതിഥിയായി എത്തും.
ഷോറൂം നവീകരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി അത്യാകര്‍ഷകമായ ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദ് ഘാടന ദിവസം ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും.
കൂടാതെ ഓഫറുകളുടെ ഭാഗമായി ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 13 വരെ പണിക്കൂലിയില്‍ 35% ഡിസ്‌ക്കൗണ്ട് നല്‍കും. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ കല്യാണ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ദമ്പതികള്‍ക്ക് മലേഷ്യയിലേക്ക് ഹണിമൂണ്‍ ട്രിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.