ജില്ലയിലെ മികച്ച ഹരിത ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌കാരം ബേക്കല്‍ ബീച്ച് പാര്‍ക്കിന്
പുരസ്‌കാരം നല്‍കിയത് മാന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി;
By : Online correspondent
Update: 2025-04-05 15:58 GMT
ബേക്കല്‍: കാസര്‍കോട് ജില്ലയിലെ മികച്ച ഹരിത ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌കാരം ബേക്കല്‍ ബീച്ച് പാര്‍ക്കിന്. മാന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കിയത്.
സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനില്‍ നിന്നും ബി.ആര്‍.ഡി.സി മാനേജര്‍ യൂ.എസ് പ്രസാദ്, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.