കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 23ന് നടക്കുന്ന ഐ.എസ്.എം 'വെളിച്ചം' അന്താരാഷ്ട്ര പഠന പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ സംഘാടകര്‍ കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനം
കാസര്‍കോട്: വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിനായി ഐ.എസ്.എം സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ പത്തൊന്‍മ്പതാം ഘട്ട സംസ്ഥാന സംഗമം 23ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പതരയ്ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിക്കും. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. കെ. എന്‍.എം മര്‍ക്കസുദ്ദഅവ ജില്ല പ്രസിഡണ്ട് ഡോ.കെ. അബൂബക്കര്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. മൂവാറ്റുപുഴ ഇലാഹിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. നവാസ് പുസ്തകം ഏറ്റുവാങ്ങും. വെളിച്ചം മാഗസിന്‍ കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ പാലക്കോട് പ്രകാശനം ചെയ്യും. കുനിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫായിസ് അബ്ദുല്ല ഏറ്റുവാങ്ങും. കെ.എന്‍.എം മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍, ഐ.എസ്.എം സംസ്ഥാന ട്രഷറര്‍ അദീബ് പൂനൂര്‍, കെ.എന്‍.എം മര്‍ക്കസുദ്ദഅവ ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനി, എം.ജി.എം ജില്ലാ പ്രസിഡണ്ട് വി.പി സുബൈദ ടീച്ചര്‍, ഐ.ജി.എം ജില്ലാ പ്രസിഡണ്ട് ഫാത്തിമ എസ്. എന്നിവര്‍ സംസാരിക്കും.
പഠന സെഷനില്‍ സി.ടി ആയിഷ ടീച്ചര്‍ കണ്ണൂര്‍, ടി.പി ഹുസൈന്‍ കോയ, അന്‍ഫസ് നന്മണ്ട, നൗഷാദ് കാക്കവയല്‍, പ്രൊഫ. ശിഹാബ് മങ്കട, ഇര്‍ഷാദ് സ്വലാഹി കരുനാഗപ്പള്ളി, ഫൈസല്‍ നന്മണ്ട, റാഫി പേരാമ്പ്ര എന്നിവര്‍ വിഷയാവതരണം നടത്തും. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ബാലസമ്മേളനത്തില്‍ ലുഖ്മാന്‍ പോത്തുകല്ല്, ആഷിക് അസ്ഹരി, ഷഫീഖ് അസ്ഹരി എന്നിവര്‍ പങ്കെടുക്കും. ഹിഫ്‌ള് മത്സരത്തിന് അബ്ദുസ്സത്താര്‍ ഫാറൂഖി, അബ്ദുല്‍ ഖയ്യും പി.സി എന്നിവര്‍ നേതൃത്വം നല്‍കും. മെഗാ ഖുര്‍ആന്‍ ക്വിസ് മത്സരത്തിന് അബ്ബാസ് സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി, ഷെരീഫ് കോട്ടക്കല്‍, നസീം മടവൂര്‍ നേതൃത്വം നല്‍കും. സമാപന സെഷനില്‍ വെളിച്ചം ഇരുപതാം ഘട്ട ലോഞ്ചിംഗ് നഗരസഭചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിക്കും. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി അധ്യക്ഷത വഹിക്കും. ബഷീര്‍ പട്‌ല, ഡോ. മുബഷിര്‍ പാലത്ത് എന്നിവര്‍ സമ്മാനവിതരണം നടത്തും. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, വെളിച്ചം സംസ്ഥാന കണ്‍വീനര്‍ ഡോ.റജുല്‍ ഷാനിസ്, വെളിച്ചം സംസ്ഥാന സമിതി അംഗങ്ങളായ ശംസുദ്ദീന്‍ അയനിക്കോട്, അഷ്‌റഫലി തൊടികപ്പുലം, ഷറഫുദ്ദീന്‍ കടലുണ്ടി, ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ഡോ. ഷാജഹാന്‍ അബൂബക്കര്‍, സെക്രട്ടറി എം.എം അബൂബക്കര്‍ സിദ്ദീഖ്, അഷ്‌റഫ് മൗലവി പരപ്പ, എം.എസ്.എം ജില്ലാ സെക്രട്ടറി ഷഹീര്‍ എസ്.എം സംസാരിക്കും.
പത്ര സമ്മേളനത്തില്‍ ഡോ. കെ. അബൂബക്കര്‍, എം.എം അബൂബക്കര്‍ സിദ്ദീഖ്, വി. ഹബീബ്, അബ്ദുല്‍ മജീദ് മാസ്റ്റര്‍, ബഷീര്‍ പട്‌ള സംബന്ധിച്ചു.
കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 23ന് നടക്കുന്ന ഐ.എസ്.എം 'വെളിച്ചം' അന്താരാഷ്ട്ര പഠന പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ സംഘാടകര്‍ കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനം