ഒമാന്‍ ദേശീയ ദിനം; പൊതു, സ്വകാര്യ മേഖലകള്‍ക്ക് 2 ദിവസത്തെ അവധി പ്രഖ്യാപിച്ചു
നവംബര്‍ 20, 21 തീയതികളിലായാണ് ഒമാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത്;
ഒമാന്‍: 55-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാന്‍ സുല്‍ത്താനേറ്റിലെ അധികാരികള്‍ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. നവംബര്‍ 26 ബുധനാഴ്ചയും നവംബര്‍ 27 വ്യാഴാഴ്ചയും രണ്ട് മേഖലകളിലെയും ജീവനക്കാര്‍ക്ക് അവധി ദിവസങ്ങളായിരിക്കുമെന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു. വാരാന്ത്യ അവധി ദിവസങ്ങളടക്കം നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
നവംബര്‍ 20, 21 തീയതികളിലായാണ് ഒമാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. യുഎഇയില്‍, സാധാരണയായി ഒമാനി പതാക ഉപയോഗിച്ച് ലാന്‍ഡ് മാര്‍ക്കുകള്‍ പ്രകാശിപ്പിക്കുന്നതുള്‍പ്പെടെ നിരവധി പരിപാടികളാണ് ഈ ദിവസം ആഘോഷിക്കുന്നത്.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നേതൃത്വത്തില്‍ ആധുനികവല്‍ക്കരണം, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സുസ്ഥിര വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാന്‍ ഒരു പുതിയ വികസന ഘട്ടത്തിലേക്ക് പ്രവേശിച്ചു, പ്രത്യേകിച്ച് 'ഒമാന്‍ വിഷന്‍ 2040' വഴി.