കാസര്‍കോട്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ കടലില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ച സംഭവം നാടിന്റെ വേദനയായി. ചൗക്കി കാവുഗോളി കടപ്പുറത്തെ വിനോദ് (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മറ്റൊരാള്‍ക്കൊപ്പം വലയെറിയുന്നതിനിടെയാണ് കടലില്‍ വീണത്. തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
രാമുവിന്റെയും കല്യാണിയുടെയും മകനാണ് വിനോദ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രഭാകര്‍, ലളിത, സരസ്വതി, കമലാക്ഷി, ശ്യാമിനി, വാസുദേവ്, ദേവയാനി, ജയശ്രീ.