ഉദുമ: ഡി.എ.ഡബ്യു.എഫ് ഉദുമ ഏരിയാ വൈസ് പ്രസിഡണ്ട് മീത്തല്‍ മാങ്ങാട് സിറാജ് മന്‍സിലിലെ ഉനൈസ് മാങ്ങാട് അന്തരിച്ചു. മാങ്ങാട് ബ്രൈറ്റ് ഇലക്ട്രിക്കല്‍സ് ഉടമയാണ്. അബ്ദുല്‍ ഖാദര്‍ സൂഫിയുടെയും ജുബൈരിയയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്ത് ഫഹ്മീദ. മക്കള്‍: ഫാത്തിമത്ത് സിദ്‌റ, മുഹമ്മദ് നിസാല്‍. മരുമകന്‍: ജാഫര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖയ്യൂം (യു.കെ), ഖലീല്‍, അബ്ദുല്‍ നാസര്‍, മുഹമ്മദ് ഹബീബ് (മൂവരും അല്‍ഐന്‍), മുഹമ്മദ് വാസില്‍, തബ്ഷീറ.