ടി. രാമന്‍

By :  Sub Editor
Update: 2025-04-19 09:23 GMT


പാലക്കുന്ന്: തെക്കേക്കര പള്ളം 'സൗപര്‍ണ്ണിക'യില്‍ ടി. രാമന്‍(76) അന്തരിച്ചു. പരേതരായ ബായിക്കര കൃഷ്ണന്റെയും തേയിയുടെയും മകനാണ്. ഉദുമയിലെ പഴയകാല തയ്യല്‍ തൊഴിലാളിയും കായിക താരവുമായ രാമന്‍ ആദ്യകാല പ്രവാസി കൂടിയാണ്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡണ്ട്, ഉദുമ തെക്കേക്കര പ്രാദേശിക സമിതി പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ക്ഷേത്രത്തിലെ പൂരക്കളി പന്തലിലെ നിറസാന്നിധ്യമായിരുന്നു. ക്ഷേത്ര യു.എ.ഇ കമ്മിറ്റിയുടെ സ്ഥാപക പ്രവര്‍ത്തക അംഗമായിരുന്നു. ഭാര്യ: ചിന്താമണി. മക്കള്‍: ഓം പ്രകാശ്, പ്രശാന്ത് (ഇരുവരും ദുബായ്), പ്രസീത (കാസര്‍കോട് സയന്‍സ് കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കല്‍സ്).

മരുമക്കള്‍: സുനൈന, ഡോ. ശ്വേത, സജിത്ത്. സഹോദരങ്ങള്‍: ചിറ്റേയി, കുഞ്ഞാത (പാലക്കുന്ന് ക്ഷേത്ര മുഖ്യ കര്‍മി പരേതനായ പൊക്ലി പൂജാരിയുടെ ഭാര്യ), രമണന്‍, നാരായണന്‍ (ഇരുവരും മുന്‍ പ്രവാസി).

Similar News

സുശീല