കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ മാണിക്കോത്ത് മീത്തല്‍പുരയില്‍ ഷുക്കൂര്‍ ഹാജി(72) അന്തരിച്ചു. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും വിവിധ ശാഖാ തലങ്ങളിലെ ഉറൂസ് കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ഭാര്യ: കുഞ്ഞാസിയ. മക്കള്‍: റംഷീദ്, റാഹില, റസ്മ, റാഷിദ, റഫീദ. മരുമക്കള്‍: ത്വയ്യിബ് (സ്പാര്‍ക്ക് ഇലക്ട്രോണിക്‌സ് കാഞ്ഞങ്ങാട്), റൂഹൈസ്, ഫാറൂഖ്, സഹോദരങ്ങള്‍: മീത്തല്‍ പുരയില്‍ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ (പടന്നക്കാട്), മജീദ്, ഹസൈനാര്‍, അഷ്റഫ്, ആമിന, പരേതനായ മിത്തല്‍ പുരയില്‍ അഹമ്മദ് ഹാജി.