സൈനബ ഹജ്ജുമ്മ

By :  Sub Editor
Update: 2025-10-15 08:53 GMT

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡിലെ ഫസല്‍ ഫൂട്ട്‌വെയര്‍ ഉടമ പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപം നൂര്‍ വില്ലയില്‍ മുഹമ്മദ് ഹാജി പിടേക്കാരന്‍ എന്ന മാമുവിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (78) അന്തരിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ പരേതനായ സി. അബ്ദുല്ല ഹാജി എന്ന ചൂരി ഹാജിയുടെയും പരേതയായ മറിയുമ്മ കെ.സിയുടെയും മകളാണ്. ഏറെ സൗഹൃദങ്ങള്‍ക്ക് ഉടമയായ സ്ത്രീയായിരുന്നു. മക്കള്‍: സുബൈര്‍ (ഫസല്‍ ഫൂട്ട്‌വെയര്‍), ലത്തീഫ്, ഫസല്‍ (ഫസല്‍ ഫൂട്ട്‌വെയര്‍), നിഷ, ആബിദ. മരുമക്കള്‍: വാഹിദ് ചെമനാട്, അബ്ദുല്ല ഹാജി മംഗലാപുരം, സെമീമ ബജ്‌പെ, നൂര്‍ജഹാന്‍ കോട്ടിക്കുളം, സാജിദ മഞ്ചേശ്വരം. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് സി.എ, ഉസ്മാന്‍ ചൂരി, റുഖിയ സി.എ, ഹാജറ സി.എ, ബഷീര്‍ ചൂരി, ഫാത്തിമാബി സി.എ, അസ്മാബി സി.എ, അഷ്‌റഫ് യൂടു, സമീറ സി.എ, അയ്യൂബ് സി.എ. പരേതരായ മഹമൂദ് സി.എ, അസീസ് ചൂരി.

Similar News

ബിന്ദു

മുത്തക്ക

ദൈനബി