ചേരങ്കെ: പഴയകാല വിദ്യാര്‍ത്ഥി നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന റഷീദ് ചേരങ്കൈ(72) അന്തരിച്ചു. ആലംപാടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തായിരുന്നു താമസം. കാസര്‍കോട് ഗവ. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് പി.എസ്.പിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എ. റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സഹപാഠികളാണ്. ഭാര്യ: സഫിയ. മക്കള്‍: സമീന, ഹുസൈന്‍ സംത്താന്‍, സജ്‌ന, സാബിത്ത്. മരുമക്കള്‍: ഹബീബ് മൊഗ്രാല്‍, നൗഷാദ് കാപ്പില്‍, രിഫാന, അജല. മയ്യത്ത് ചേരങ്കെ ജൂമാ മസ്ജിദ് അങ്കണത്തില്‍ കബറടക്കി.