പി. പത്മനാഭന്‍

By :  Sub Editor
Update: 2025-04-16 07:09 GMT

കാഞ്ഞങ്ങാട്: സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി മുന്‍ അംഗവും ബിരിക്കുളം എ യു.പി സ്‌കൂള്‍ മുന്‍ പ്രഥമാ ധ്യാപകനുമായിരുന്ന ബിരിക്കുളത്തെ പി. പത്മനാഭന്‍(80) അന്തരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കായിക മേഖലയില്‍ നിറസാന്നിധ്യമായിരുന്നു. സി.പി.എം ബിരിക്കുളം ലോക്കല്‍ സെക്രട്ടറി, കര്‍ഷക സംഘം നീലേശ്വരം ഏരിയാ സെക്രട്ടറി പ്രസിഡണ്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി, കിനാനൂര്‍ സെക്കന്റ് ഗ്രാമസേവാ സംഘം സെക്രട്ടറി, അധ്യാപക സംഘടനായ കെ.ജി.പി.ടി.എ-കെ.ജി.ടി.എ ഭാരവാഹി സ്ഥാനങ്ങളും വഹിച്ചു. മികച്ച വോളിബോള്‍ താരമാണ്. ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ഭാര്യ: കെ. ശാരദ. മക്കള്‍: ശ്രിവിദ്യ (അധ്യാപിക ബിരിക്കുളം എ.യു.പി സ്‌കൂള്‍), സിന്ധു (അധ്യാപിക പനയാല്‍ എ.യു.പി സ്‌കൂള്‍), പരേതനായ ഗിരീഷ്. മരുമക്കള്‍: വി.കെ ഗോപി (വിമുക്തഭടന്‍), അഡ്വ. എ വിദ്യാധരന്‍, പി.കെ സുജാത (അധ്യാപിക വരക്കാട് ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: പി. ചന്ദ്രശേഖരന്‍, ലക്ഷ്മി കുട്ടി, മധുസൂദനന്‍, രാധാകൃഷ്ണന്‍, ദിവാകരന്‍.

Similar News

ടി. രാമന്‍

സുശീല