OBITUARY | പി.എം അഹ്മദ് ഹാജി പൊടിപ്പള്ളം

By :  Sub Editor
Update: 2025-04-02 09:08 GMT

ചെര്‍ക്കള: ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്തെ പൗരപ്രമുഖനും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനുമായ പി.എം അഹ്മദ് ഹാജി പൊടിപ്പള്ളം(67) അന്തരിച്ചു. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്നു. പൊടിപ്പള്ളം ബിലാല്‍ ജുമാ മസ്ജിദ് ട്രഷറര്‍, പാണര്‍ക്കുളം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ദൈനബി. മക്കള്‍: ഫൈസല്‍ (മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഫിറോസ്, ഫാറൂഖ്, ഫൗസിയ, ഫസീല, ഫരീദ. മരുമക്കള്‍: ശരീഫ് ആലംപാടി, ജലീല്‍ മുട്ടത്തൊടി, സിദ്ദീഖ് കനിയടുക്കം, ഹസീന, തസ്രീഫ, മുബഷിറ. സഹോദരങ്ങള്‍: നഫീസ, റുഖിയ, അസ്മ, സഫിയ, പരേതരായ ബീഫാത്തിമ, ഖദീജ, ഉമ്മാലി. പൊടിപ്പള്ളം ബിലാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Similar News