മുഹമ്മദ് കുഞ്ഞി

By :  Sub Editor
Update: 2025-05-12 10:06 GMT

തളങ്കര: മുന്‍ പ്രവാസിയും തെരുവത്ത് സ്വലാത്ത് മജ്‌ലിസിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന തെരുവത്ത് റേഷന്‍ ഷോപ്പിന് സമീപത്തെ മമ്മു എന്ന മുഹമ്മദ് കുഞ്ഞി (55) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖം മൂലം ചികിത്സിയിലായിരുന്നു. തെരുവത്തെ ഹസൈനാറിന്റെയും ബീഫാത്തിമയുടെയും മകനാണ്. നേരത്തെ ഷാര്‍ജയിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ജാബിര്‍, മഷൂദ് (ഇരുവരും ദുബായ്), മെഹ്‌റൂഫ, മുഫീദ. മരുമക്കള്‍: ഹഷ്‌രി, സെമീല, അഫ്‌സല്‍. സഹോദരങ്ങള്‍: ആയിഷ, അബ്ദുല്‍ റഹ്മാന്‍.

Similar News

സീത

മുഹമ്മദ്