മുഹമ്മദ് ഹാജി

By :  Sub Editor
Update: 2025-07-14 07:59 GMT

കാസര്‍കോട്: കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് കൗണ്‍സില്‍ അംഗവും മുന്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന മുസ്ലിം ലീഗ് നേതാവ് സിബി. മുഹമ്മദ് ഹാജി ചൂരി (81) അന്തരിച്ചു. ദീര്‍ഘകാലം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡണ്ടായും സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗമായുംപ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകാരിയും പൗരപ്രമുഖനും പഴയകാല നേതാക്കളില്‍ പ്രമുഖനുമായിരുന്നു. പരേതരായ ബാരിക്കാട് അബ്ബാസ്-റഹീമ ചൂരി എന്നിവരുടെ മകനാണ്. ഭാര്യ: നബീസ. മക്കള്‍: ബദറുദ്ദീന്‍, സുഹറ, നസീമ. മരുമക്കള്‍: അബ്ബാസ് ബന്താട് (സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ), സിഎ. അബ്ദുല്ല, റാഷിദ. സഹോദരങ്ങള്‍: സിഎ. അബ്ദുല്‍ ലത്തീഫ്, ബി.എ. മൊയ്തീന്‍, ബിഎ. അബ്ദുല്‍ ഗഫൂര്‍, പരേതനായ ഹസൈനാര്‍.

Similar News

വിഘ്‌നേഷ്

മാധവി