മുംബൈ: കോണ്‍ട്രാക്ടറും ഇന്റീരിയര്‍ ഡിസൈനറും മാക് ഷൂ ഉടമയുമായ നെല്ലിക്കുന്ന് കടപ്പുറം സ്വദേശി മുഹമ്മദ് അഹമ്മദ് കുട്ടി(85) മുംബൈയില്‍ അന്തരിച്ചു. മുംബൈയിലെ പൈദോനി പൊലീസ് സ്റ്റേഷന് സമീപം ഇസ്മായില്‍ കര്‍ട്ടെ റോഡിലായിരുന്നു കുറെകാലമായി താമസം. കടപ്പുറം കായിന്‍ച്ചയുടെ മകനാണ്. മയ്യത്ത് നാരിയല്‍വാഡി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. ഭാര്യ: അമീന. മക്കള്‍: അഹമ്മദ് (സൗദി), ഹസന്‍, ശുഐബ്, അസ്‌ലം (മാക് ഷൂ മുംബൈ), കുല്‍സും. മരുമകന്‍: അമീന്‍ (മംഗളൂരു). സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, ഹക്കീം.