കൃഷ്ണന്‍ കൂട്ടപ്പുന്ന

Update: 2025-07-28 08:41 GMT

പനയാല്‍: സി.പി.എം കൂട്ടപ്പുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറിയും റെഡ് വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന തൂവള്‍ കാമാട്ടി മൂലയിലെ എം. കൃഷ്ണന്‍(60) അന്തരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. പനയാല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) പെരിയാട്ടുക്കം യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കാര്‍ത്ത്യായനിയമ്മയുടേയും പരേതനായ കുമാരന്‍ നായരുടെയും മകനാണ്. ഭാര്യ: കെ. അംബിക. മക്കള്‍: കെ. കൃപേഷ് (റിട്ട. ആര്‍മി,) കൃതേഷ് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: അനുശ്രീ (പറമ്പ്), മിഥുന (കടിഞ്ഞി മൂല). സഹോദരങ്ങള്‍: എം. ജാനകി, നാരായണന്‍ (ഇരുവരും തൂവള്‍), സരോജിനി (ബീമ്പുങ്കാല്‍), പ്രസന്ന (തന്നിത്തോട്).

Similar News

ശാരദ

ലതാകുമാരി

സൂപ്പി

ഗിരിജ