കാഞ്ഞങ്ങാട്: പുല്ലൂര്‍ സ്വദേശിനിയും കരിവെള്ളൂര്‍ എ.വി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) അന്തരിച്ചു. പുല്ലൂരിലെ പരേതനായ കെ.വി കണ്ണന്റെയും ചാലിങ്കാല്‍ ജി.എല്‍.പി സ്‌കൂള്‍ റിട്ട. പ്രഥമാധ്യാപികയുമായ എസ്.കെ. നാരായണിയുടെയും മകളാണ്. ഭര്‍ത്താവ്: എം.വി. വിജയന്‍(റിട്ട. അധ്യാപകന്‍). മകന്‍: സന്മയ് കൃഷ്ണ (നാലാം ക്ലാസ് വിദ്യാര്‍ത്ഥി, ജി.യു.പി.എസ് കൂക്കാനം). സഹോദരങ്ങള്‍: കെ.വി. രേണുക, ബിന്ദു(രണ്ടുപേരും പുല്ലൂര്‍), അനില്‍ പുളിക്കാല്‍(മാതൃഭൂമി പെരിയ ലേഖകന്‍).