കാസര്‍കോട്: ചെര്‍ക്കളയിലെ സ്വീറ്റ്‌സ് പാലസ് ബേക്കറി ഉടമ ചെങ്കള സന്തോഷ് നഗറിലെ കെ.ടി മുഹമ്മദ്(79) അന്തരിച്ചു. അരനൂറ്റാണ്ട് മുമ്പ് മലപ്പുറം കുന്നംപുറത്ത് നിന്നാണ് കച്ചവടം ചെയ്യാനെത്തിയത്. പതിയെ നാട്ടുകാരുടെ കെടിക്ക എന്ന പ്രിയപ്പെട്ടവനായി മാറി. ചെങ്കള പഞ്ചായത്ത് മുന്‍ അംഗം പരേതയായ കെ.ടി ആയിഷയാണ് ഭാര്യ. മക്കള്‍: സത്താര്‍, സര്‍ഫുദ്ദീന്‍, മുജീബ്, റംല, മൈമൂന, സുഹറ, സമീറ, സാഹിന, സക്കീന. മരുമക്കള്‍: ശരീഫ് കുഞ്ഞിക്കാനം, മൊയ്തു പുളിക്കൂര്‍, മന്‍സൂര്‍ കൊമ്പനടുക്കം, അഷ്‌റഫ് പരപ്പ, ആസാദ് പടുവടുക്ക, മുനീര്‍ ചെടേക്കാല്‍, ഹാജിറ, സഫ്രീന, സബാന. സഹോദരങ്ങള്‍: ബീരാന്‍ കുട്ടി, അലവി കുട്ടി, മറിയമ്മ, നബീസ, പരേതരായ കുഞ്ഞി മുഹമ്മദ് ഹാജി, കുഞ്ഞിമ.