കെ.എ വാസു

By :  Sub Editor
Update: 2025-08-02 08:24 GMT

പാലക്കുന്ന്: സബ് പോസ്റ്റ് മാസ്റ്ററായി വിരമിച്ച മലാംകുന്ന് കുന്നുമ്മലിലെ കെ.എ വാസു(78) അന്തരിച്ചു. പരേതരായ ആലി അമ്പുവിന്റെയും ചിരുതമ്മയുടെയും മകനാണ്. സി.ജി.പി.എ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം, തൃക്കണ്ണാട് ക്ഷേത്രാഘോഷ കമ്മിറ്റി പ്രസിഡണ്ട്, ചിറമ്മല്‍ പ്രാദേശിക സമിതി പ്രസിഡണ്ട്, തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്ര വൈസ് പ്രസിഡണ്ട്, എസ്.എന്‍.ഡി.പി തൃക്കണ്ണാട് ശാഖ പ്രസിഡണ്ട്, കോട്ടിക്കുളം ചേടിക്കുന്ന് താഴത്ത് മുണ്ടാച്ചി വളപ്പില്‍ തറവാട് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ഉണ്ണികൃഷ്ണന്‍ (മര്‍ച്ചന്റ് നേവി), കൃഷ്ണകുമാര്‍ (രാജസ്ഥാന്‍), ശാലിനി (നീലേശ്വരം), മാലിനി(പയ്യന്നൂര്‍). മരുമക്കള്‍: പ്രേംനാഥ് (നീലേശ്വരം), പ്രിയേഷ് പയ്യന്നുര്‍ (മര്‍ച്ചന്റ് നേവി), ബിന്ദു (കളനാട്), മഞ്ജുള (കാസര്‍കോട്). സഹോദരങ്ങള്‍: നാരായണന്‍ കുന്നുമ്മല്‍ (കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ഓര്‍ഗനൈസിങ് സെക്രട്ടറി), പരേതനായ കൃഷ്ണന്‍.

Similar News

ബീഫാത്തിമ

സുഹ്‌റ

കൃഷ്ണ