കാഞ്ഞങ്ങാട്: സംയുക്ത ജമാഅത്ത് സ്ഥാപക നേതാക്കളിലൊരാളും സമസ്ത-മുസ്ലീം ലീഗ് നേതാവുമായ കല്ലുരാവിയിലെ സി.എച്ച് കുഞ്ഞബ്ദുള്ള ഹാജി(93) അന്തരിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഹജ്ജാജിമാര്‍ക്ക് പ്രായോഗിക പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. പുതിയ കോട്ടയിലെ ജനത ടീ മാര്‍ട്ട് ഉടമയാണ്. ഭാര്യമാര്‍: ഫാത്തിമ, ആയിഷ, പരേതയായ നഫീസ. മക്കള്‍: ഖാദര്‍, ആയിഷ, മുഹമ്മദ് കുഞ്ഞി, ഖദീജ, സല്‍മ ഉബൈദ്, സഫിയ, സൗദ, ഹാജറ, മൈമൂന, സുബൈര്‍, പരേതയായ സുഹ്‌റ. മരുമക്കള്‍: ജാസ്മിന്‍, സജ്ന, റാബിയ, സുലൈമാന്‍ സഅദി, എം.കെ അസൈനാര്‍, കുഞ്ഞാമദ്, ഹമീദ് സഖാഫി, അബ്ദുല്ല മൗലവി, ഹമീദ് ഫൈസി, സി.കെ അസൈനാര്‍, കാവുഞ്ഞി, മുഹമ്മദാജി. സഹോദരങ്ങള്‍: ആലിക്കുട്ടി ഹാജി, സി.എച്ച് ബഷീര്‍, പരേതരായ മൊയ്തു ഹാജി, ഇബ്രാഹിം ഹാജി, ഇസ്മയില്‍ ഹാജി, ആയിഷ.