കാഞ്ഞങ്ങാട്: പെരിയ ഗ്രാമത്തിലെ മുന്‍ പട്ടേലരും പെരിയ തറവാട് കാരണവരും തറവാട് സംരംക്ഷണ സമിതി പ്രസിഡണ്ടുമായ പെരിയ ബാലകൃഷ്ണന്‍ നായര്‍(95) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും ജനതാദള്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗവുമായിരുന്നു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, പെരിയ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: മാവില ഗൗരിയമ്മ. മക്കള്‍: എം. പ്രമീളാദേവി, എം. രാമകൃഷ്ണന്‍ നമ്പ്യാര്‍, എം. പുഷ്പവേണി, എം. ദിനേശ് കുമാര്‍ നമ്പ്യാര്‍, എം. അംബുജാക്ഷന്‍ നമ്പ്യാര്‍. മരുമക്കള്‍: പി. യു സരിത (ഒടയംചാല്‍), കെ. പ്രമീള (മാങ്ങാട്), കെ. ശ്രീജ (ചെമ്മനാട്), പരേതരായ ഡോ. കെ.പി സുധാകരന്‍ നായര്‍, കെ. ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍: പി. പീതാംബരന്‍ നായര്‍ (മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍), പരേതരായ പി. ദാമോദരന്‍ നായര്‍, പി. കാര്‍ത്ത്യായനിയമ്മ, മേലത്ത് പത്മാവതിയമ്മ, പി. രുക്മിണി, പി. കമലാക്ഷിയമ്മ.