ചൗക്കി: അക്കരക്കുന്ന് ബ്ലാര്‍കോഡ് സ്വദേശിയും ആസാദ് നഗര്‍ സിലോണ്‍ കോംപൗണ്ടില്‍ താമസക്കാരനുമായ അഷ്‌റഫ് എന്ന അപ്പൂത്ത(51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. നേരത്തെ വര്‍ഷങ്ങളോളം ദുബായിലായിരുന്നു. കുഞ്ഞിപ്പയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സുവൈബ. മക്കള്‍: ഹബീബ, ഹിമ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സുബൈര്‍, ഖദീജ, സുഹ്‌റാബി. മയ്യത്ത് രാത്രിയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എരിയാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.