അസീസ് ചിറാക്കല്‍

By :  Sub Editor
Update: 2025-07-10 09:54 GMT

കാസര്‍കോട്: ചെമ്മനാട് ശാഖാ മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ചെമ്മനാട് ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സി.എ. അസീസ് ചിറാക്കല്‍(74) അന്തരിച്ചു. പഴയകാല മുസ്ലിം യൂത്ത് ലീഗ് വളണ്ടിയര്‍ ക്യാപ്റ്റനും പള്ളി മഹല്‍ കമ്മിറ്റിയുടെ നിലവിലെ പ്രസിഡണ്ടുമായിരുന്നു. പരേതരായ സി.എച്ച്.എ. മുഹമ്മദിന്റെയും സി.പി ഹവ്വമ്മയുടെയും മകനാണ്. ഭാര്യ: സഫിയ ബേവിഞ്ച. മക്കള്‍: സജാജ്, സര്‍ത്താജ്, സബ്രാജ്. മരുമക്കള്‍: ഷാസിയ, മുഹമ്മദ് അലി, ഷഹസാദ്. സഹോദരങ്ങള്‍: ചിറാക്കല്‍ അബൂബക്കര്‍, അബ്ബാസ് അലി കാഞ്ഞങ്ങാട്, സഹീദ് സി., ഉബൈദ് സി.പി, സി. ഖൈറുന്നിസ, സി. അസ്മാബി.

Similar News