മഞ്ചേശ്വരം: തൗടുഗോളി ജമാഅത്ത് മുന്‍ പ്രസിഡണ്ടും നിലവില്‍ വൈസ് പ്രസിഡണ്ടുമായ അഹ്മദ് പുത്തു ഹാജി (70) അന്തരിച്ചു. കര്‍ണാടക മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ഫൈനാന്‍സ് സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ടുമാണ്. പരേതനായ ബാപ്പന്‍ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ആസിയ. മക്കള്‍: താഹിറ, ശിഹാബ്, മിസ്‌രിയ. മരുമക്കള്‍: കെ.എച്ച് ബാവ കെദുമ്പാടി, റാാഖ് ബഡാജെ, ജസീല മച്ചംപാടി. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി പുത്തബ, അബ്ദുല്‍ റഹ്മാന്‍ പുത്തുഞ്ഞി, ആസിയമ്മ, അബ്ബാസ്, അബൂബക്കര്‍, ഖദീജ, അവ്വമ്മ, നബീസ, സാറുമ്മ.