ധര്‍മ്മത്തടുക്ക: ചള്ളങ്കയം പരേതനായ കൊച്ചി അബ്ദുല്ലയുടെ മകന്‍ കൊച്ചി അബ്ദുല്‍ റഹ്മാന്‍(70) അന്തരിച്ചു. ഏറെക്കാലം പ്രവാസിയായിരുന്നു. ഈ മാസം 18ന് ഇളയ മകന്‍ മുഹമ്മദ് ശഫീഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം. ഭാര്യ: നഫീസ. മറ്റു മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുറഷീദ്, മുഹമ്മദ് ഷരീഫ്, ഫാത്തിമ. മരുമക്കള്‍: ആസിഫ്, റസിയ, നാസിയ, ഷഹനാസ്. സഹോദരങ്ങള്‍: അബൂബക്കര്‍, ഖദീജ, നഫീസ, കുഞ്ഞലീമ, റുഖിയ്യ, പരേതനായ മുഹമ്മദ്.