ബേക്കല്‍: നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ റാഷിദ് ബേക്കല്‍(43) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബേക്കല്‍ സ്വദേശിയും പെരിയാട്ടടുക്കത്ത് താമസക്കാരനുമായിരുന്നു. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അടക്കമുള്ള പരിപാടികളുടെ സംഘാടകന്‍ കൂടിയായിരുന്നു. പരേതരായ കെ. അബൂബക്കറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: റംസീന. മക്കള്‍: ഹംസ, റയാന്‍, റാസി. സഹോദരങ്ങള്‍: ദാവൂദ്, ഹാഷിം, ശംസുദ്ദീന്‍, അഷ്‌റഫ്, സുലൈഖ, ബദറുന്നിസ.