കാസര്‍കോട്: നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാനയുടെ ഭര്‍ത്താവും നെല്ലിക്കുന്ന് സ്വദേശിയുമായ മുഹമ്മദ് ഹനീഫ് എന്ന ബണ്ടി ഹനീഫ്(60) അന്തരിച്ചു. ചൂരിയിലാണ് താമസം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹനീഫയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലെ സാമൂഹിക പ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായിരുന്നു. പ്രദേശത്ത് വൈദ്യുതി മുടങ്ങിയാല്‍ പലരും ഹനീഫയെയായിരുന്നു വിളിച്ചിരുന്നത്. അത് പരിഹരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പരോപകാരിയായിരുന്നു. നെല്ലിക്കുന്നിലെ പരേതരായ ബണ്ടി മഹ്മൂദിന്റെയും റുഖിയയുടെയും മകനാണ്. മക്കള്‍: അനീന, അനൂബ് (തായ്‌ലന്റ്), സിനാന്‍. മരുമക്കള്‍: ഫസല്‍ കാഞ്ഞങ്ങാട്, ഹാദിയ തിരുവനന്തപുരം. സഹോദരങ്ങള്‍: ഷംസു (ദുബായ്), സലീം, അന്‍സാരി, ഖദീജ, റാബിയ.