എം. എ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍

By :  Sub Editor
Update: 2025-03-04 10:28 GMT

കന്യപ്പാടി: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ എം.എ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പാടലടുക്ക(67) അന്തരിച്ചു. മുന്നിപ്പാടി, ബന്‍പത്തടുക്ക, കൊളവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു.

കുറച്ചു കാലമായി ജോലിയില്‍ നിന്ന് വിരമിച്ചു കണ്യാല മൗലായുടെ ശിഷ്യത്വത്തിലായി ആത്മീയതയിലും മഹാന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതിലും മുഴുകി കഴിയുകയായിരുന്നു.പരേതരായ ഇസ്മായില്‍ മുസ്ലിയാരുടെയും ബിഫാത്തിമയുടെയും മകനാണ്.

ഭാര്യ: പയ്യക്കി മുഹമ്മദിന്റെ മകള്‍ ജമീല. മക്കള്‍: മുഹമ്മദ് അശ്‌റഫ് ഹുദവി(പ്രിന്‍സിപ്പള്‍, ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി), ആയിശ, ബുശ്‌റ. മരുമക്കള്‍: അഹ്മദുല്‍ കബീര്‍ മദനി കമ്പളക്കാട്, സലാം ഫൈസി ഇര്‍ഫാനി ആലംപാടി, മാജിദ കല്ലക്കട്ട. സഹോദരങ്ങള്‍: മൊയ്തു മുസ്ലിയാര്‍, ഇബ്രാഹിം മഞ്ചേശ്വരം, അബൂബക്കര്‍ മഞ്ചേശ്വരം. മയ്യത്ത് പാടലടുക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Similar News

സമീര്‍