അഡൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവും മുന്‍ ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ടുമായ അഡൂര്‍ ബല്ലക്കാനയിലെ പ്രതീപ് കുമാര്‍(42) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും ആസ്പത്രിയില്‍ കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടെ മരണപ്പെടുകയായിരുന്നു. കര്‍ഷകനും, സാമൂഹ്യ സംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ജയനാരായണ നായകിന്റെയും ഭാഗിരഥിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പൂര്‍ണ്ണിമ, പ്രമിള സി.നായക്, പ്രമോദ് കുമാര്‍, പ്രതിഭ.