കാറഡുക്ക: കോട്ടൂരിലെ സാമൂഹ്യ, രാഷ്ട്രീയ, സഹകരണ രംഗത്ത് സജീവമായ ശാന്തിനഗര്‍ സ്വദേശി എ. ഗോപാലന്‍ നായര്‍ എന്ന എ.ജി നായര്‍(76) അന്തരിച്ചു. നാടക രചയിതാവും സംവിധായകനും നടനുമായി അറിയപ്പെട്ടിരുന്നു. രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും ഡി.സി.സി നിര്‍വ്വാഹക സമിതി അംഗവുമായിരുന്നു. യക്ഷഗാന കലാകാരനുമായിരുന്നു. 100ലധികം യക്ഷഗാനം മലയാളത്തില്‍ രചിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ്. കാസര്‍കോട് പ്രിന്റിംഗ് കോപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട്, കാടകം സര്‍വ്വീസ് സഹകരണ സംഘം ഡയറക്ടര്‍, ശാന്തിനഗര്‍ പ്രഭാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട്, ഗ്രാമീണ വയനശാല പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. ലക്ഷ്മി. മക്കള്‍: ഗോപാലകൃഷണന്‍, ഗിരീഷ് കുമാര്‍, ഗായത്രി (അധ്യാപിക എ.ഐ.എ.എല്‍.പി സ്‌കൂള്‍ പെര്‍ള). മരുമക്കള്‍: രഞ്ജിത കൃഷിവകുപ്പ്, അജിത, രാമകൃഷ്ണന്‍ (പാടി).