അബ്ദുല്‍റഹ്മാന്‍ അമാനി മൗലവി അന്തരിച്ചു

By :  Sub Editor
Update: 2025-07-04 10:38 GMT

ചട്ടഞ്ചാല്‍: മതപണ്ഡിതനും വാഗ്മിയും ആലൂര്‍ മീത്തല്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാമുമായ ചട്ടഞ്ചാല്‍ നിസ്സലാമുദ്ദീന്‍ നഗറിലെ ഇ.പി അബ്ദുല്‍ റഹ്മാന്‍ അമാനി മൗലവി ആദൂര്‍ (56) ഉറക്കത്തിനിടെ അന്തരിച്ചു. ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാമായി സേവനം ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി നടന്ന സ്വലാത്ത് മജ്‌ലിസിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അദ്ദേഹത്തിന് ഉറങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. തളിപ്പറമ്പ് ജാമിഅ മഖര്‍ കോളേജില്‍ നിന്ന് അമാനി മത ബിരുദം കരസ്ഥമാക്കിയ ശേഷം ദീര്‍ഘകാലം കളനാട് ജാമിഅ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ബെണ്ടിച്ചാല്‍ ജുമാ മസ്ജിദിലും മറ്റും സേവനം ചെയ്തിരുന്നു. ഭാര്യ: ആമിന. മക്കള്‍: അഫ്രാസ്, അംറാസ്, സിസാ. സഹോദരങ്ങള്‍: ഇ.പി അബൂബക്കര്‍ (ആദൂര്‍), അല്ലാജ സഖാഫി, ബഷീര്‍, അബ്ദുല്‍ ഖാദര്‍, സ്വാലിഹ്, ഉമ്മര്‍, ഹനീഫ് സഖാഫി, റാബിയ.

Similar News

കെ. ഗീത

ചപ്പിലമ്മ