ഉംറ നിര്‍വഹിച്ച ശേഷം മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയില്‍ മരിച്ചു

Update: 2024-12-18 08:51 GMT

മദീന: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയില്‍ മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മായില്‍ (85) ആണ് മരിച്ചത്.

ഡിസംബര്‍ രണ്ടിനാണ് ഭാര്യ നഫീസയുടെ കൂടെ ഉംറക്ക് പോയത്.

തിരിച്ച് വരാനുള്ള ഒരുക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരണപ്പെടുകയായിരുന്നു.

യൂസുഫ്-ഹവ്വ ഉമ്മ ദമ്പതികളുടെ മകനാണ് ഇസ്മായില്‍. തളങ്കര ഗസാലി നഗറില്‍ ചായക്കട നടത്തിയിരുന്നു. മക്കള്‍: ഹമീദ്, അലി, റസാഖ്, നൗഷാദ്, ജലീല്‍, ഖലീല്‍, റംഷീന. മരുമക്കള്‍: അലി കോപ്പ, സുമയ്യ, റുക്സാന, സജ്ന, ഷാഹിന, ശബാന. സഹോദരങ്ങള്‍: മറിയം ഉമ്മ, ബീഫാത്തിമ, പരേതരായ മുഹമ്മദ്, അബൂബക്കര്‍, ശഹര്‍ബാന്‍.

Similar News

സൂപ്പി

ഗിരിജ