മാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2025-05-16 09:09 GMT

ഉദുമ: മാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാങ്ങാട് അംബാപുരം റോഡില്‍ താമസിക്കുന്ന പാക്യാര മാങ്ങാടന്‍ ഹസൈനാറിന്റെയും റാഹിലയുടെയും മകന്‍ റകീബാ(25)ണ് മരിച്ചത്. ദുബായില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ദുബായ് ബാര്‍ഷ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കും. സഹോദരങ്ങള്‍: ഷഫീഖ്, തൗഫീഖ്.

Similar News

ശാരദ

ലതാകുമാരി

സൂപ്പി

ഗിരിജ