സഅദിയ്യ സനദ്ദാന സമ്മേളനത്തിന് തുടക്കം; പ്രവാസി കുടുംബസംഗമം നടത്തി

By :  Sub Editor
Update: 2024-11-22 10:17 GMT

ദേളി: കേരളത്തില്‍ ഇന്ന് കാണുന്ന വിദ്യാഭ്യാസ സാമൂഹിക വികസനത്തില്‍ പ്രവാസി മലയാളികളുടെ സേവനം നിസ്തുലമാണെന്ന് സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പറഞ്ഞു. സഅദിയ്യയുടെ വിവിധ വിദേശ കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച ഫാംകോണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അഹ്മദ് ഷെറിന്‍ എന്നിവരും കുടുംബിനികള്‍ക്ക് അഫീഫ അമീനും ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ ഹാജി ബഹ്റൈന്‍, അമീര്‍ ഹസന്‍ കന്യപ്പാടി, അബ്ബാസ് ഹാജി കുഞ്ചാര്‍, യൂസഫ് സഅദി അയ്യങ്കേരി, ഹസന്‍ ഹാജി ചെര്‍ക്കള, ഷാഫി പട്ടുവം, കെ എ മുഹമ്മദ് അഷ്റഫ് ഹാജി, അമീര്‍ ഹാജി പഴയങ്ങാടി ഖത്തര്‍, ഹമീദ് വടകര, മുഹമ്മദ് സഅദി, സി പി അഷ്റഫ് ചെരുമ്പ, ശിഹാബുദ്ദീന്‍ പരപ്പ, സുബൈര്‍ ഹാജി മട്ടന്നൂര്‍, അഷ്റഫ് പാലക്കോട് പ്രസംഗിച്ചു. മുഹമ്മദ് അഡൂര്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി സ്വാഗതവും അബ്ദുറഹ്മാന്‍ എരോല്‍ നന്ദിയും പറഞ്ഞു.

ജാമിഅ സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് 2 മണിക്ക് സഈദ് മുസ്ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലും കെ.വി മൊയ്തീന്‍ കുഞ്ഞി മുസ്ലിയാര്‍, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. വൈകിട്ട് 3 മണിക്ക് എക്സ്പോ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ബുക്ഫയര്‍ ഉദ്ഘാടനം ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജും ഉദ്ഘാടനം ചെയ്യും. 4.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സീനിയര്‍ വൈസ് പ്രസിഡണ്ട് പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, എ. സൈഫുദ്ദീ ന്‍ ഹാജി തിരുവനന്തപുരം മുഖ്യാതിഥികളായിരിക്കും.

Similar News