ബൈക്കും വാനും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു
By : Sub Editor
Update: 2024-12-21 09:06 GMT
തൃക്കരിപ്പൂര്‍: പിലാത്തറയില്‍ ബുള്ളറ്റ് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. തൃക്കരിപ്പൂര്‍ കൊയോങ്കര സ്വദേശി അപ്പു എന്ന കെ.കെ. ആദിത്യന്‍ (20) ആണ് മരിച്ചത്. പിലാത്തറ സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെ പിലാത്തറയിലായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ബുള്ളറ്റും കൂട്ടിയിടിച്ചായിരുന്നു അപകടം.
കൊയോങ്കരയിലെ ജനാര്‍ദ്ദനന്റെയും പരേതയായ ജിജിയുടെയും മകനാണ്. സഹോദരി: നക്ഷത്ര.