ഐഫോണ്‍ മോഡല്‍ പഴയതാണോ? എങ്കില്‍ ഇനി വാട്‌സ്ആപ് ഉണ്ടാവില്ല..!!
2025 മെയ് 5ന് ശേഷം പഴയ മോഡലുകളില്‍ നിന്ന് വാട്‌സ്ആപ് അപ്രത്യക്ഷമാകും.
By : Online Desk
Update: 2024-12-04 06:23 GMT
പഴയ ഐഫോണ്‍ മോഡലുകളില്‍ നിന്ന് ഗുഡ്‌ബൈ പറയാനൊരുങ്ങി വാട്‌സ് ആപ്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഐഒഎസ് 15 പതിപ്പിനേക്കാള്‍ പഴയ മോഡലുകളില്‍ നിന്ന് മെറ്റാ നിയന്ത്രണത്തിലുള്ള വാട്‌സ്ആപ് പിന്‍വലിക്കാനാണ് തീരുമാനം. നിലവില്‍ ഐഒഎസ് 12 പതിപ്പ് മുതല്‍ പുതിയ മോഡല്‍ വരെ എല്ലാ ഐഫോണിലും വാട്‌സ്ആപ് പ്രവര്‍ത്തിക്കുന്നുണ്ട്. 2025 മെയ് 5ന് ശേഷം പഴയ മോഡലുകളില്‍ നിന്ന് വാട്‌സ് ആപ് അപ്രത്യക്ഷമാകും. ഐഫോണ്‍ 5 എസ്, ഐഫോണ്‍ സിക്‌സ്, ഐഫോണ്‍ 6 പ്ലസ് എന്നീ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്തിയില്ലെങ്കില്‍ വാട്‌സ്ആപ് പ്രവര്‍ത്തനരഹിതമാകും. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സന്ദേശം നല്‍കാന്‍ തുടങ്ങിയെന്നാണ് വിവരം. ഇതിലൂടെ പുതിയ ഐ.ഒ.എസ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും.