ചാറ്റുകള്‍ക്ക് റിപ്ലൈ ഇനി വേറെ ലെവല്‍; ഒപ്പം 30 വ്യത്യസ്ത വിഷ്വല്‍ എഫക്ടുകളും: പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

Update: 2025-01-15 07:54 GMT

വാട്‌സ്ആപ്പില്‍ സന്ദേശമയയ്ക്കുമ്പോള്‍ കൂടുതല്‍ വേഗത്തിലും കൂടുതല്‍ ക്രിയാത്മകമായും മാറാന്‍ ഉപയോക്താവിനെ സഹായിക്കാന്‍ പുതിയ ഫീച്ചറുകളും ഡിസൈനുകളും അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്.വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശത്തിന് മറുപടിയായി ഇമോജിയോ മറ്റോ അയക്കാന്‍ നേരത്തെ സന്ദേശം ടാപ്പുചെയ്ത് പിടിക്കണമായിരുന്നു. ഇനി മുതല്‍ ചാറ്റുകളിലെ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഇരട്ട-ടാപ്പ് ചെയ്താല്‍ മതിയാവും. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്‌ക്രോളിംഗ് പോപ്പ്-ഔട്ട് മെനുവില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കും. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് പ്രതികരണ ബാറിലെ പ്ലസ് ചിഹ്നത്തില്‍ ക്ലിക്കുചെയ്ത് അവരുടെ മറ്റ് ഇമോജി ഓപ്ഷനുകള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. പുതിയ ഫീച്ചര്‍ ഉടന്‍ നടപ്പില്‍ വരുത്താനാണ് മെറ്റയുടെ നീക്കം.


കഴിഞ്ഞ വര്‍ഷം വാട്ട്സ്ആപ്പ് വീഡിയോ കോളുകള്‍ക്കായി അവതരിപ്പിച്ച ഫില്‍ട്ടറുകളും വെര്‍ച്വല്‍ പശ്ചാത്തലങ്ങളും ഇനി സന്ദേശങ്ങളിലും ലഭ്യമാക്കിയേക്കും. ചാറ്റുകളില്‍ ഫോട്ടോയോ വീഡിയോയോ എടുക്കുമ്പോള്‍ 30 വ്യത്യസ്ത വിഷ്വല്‍ ഇഫക്റ്റുകള്‍ ഉപയോഗിച്ച് ഷോട്ടുകള്‍ എഡിറ്റുചെയ്യാനാവും വിധമാണ് പുതിയ സൗകര്യം. സ്റ്റിക്കര്‍ പായ്ക്കുകള്‍ ഇനി നേരിട്ട് ചാറ്റുകളിലേക്കും പങ്കിടാം, കൂടാതെ ഉപയോക്താക്കള്‍ക്ക് സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യുന്നതിലൂടെ അവരുടെ സെല്‍ഫികളെ ഇഷ്ടാനുസൃത സ്റ്റിക്കറുകളാക്കി മാറ്റാനാകും. സ്റ്റിക്കര്‍ സെല്‍ഫി ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമേ ലഭ്യമാകൂ.

Similar News