വാട്‌സ്ആപ്പ് ചാറ്റുകള്‍ അതിമനോഹരം; ചാറ്റ് തീം ഫീച്ചര്‍ എത്തി

Update: 2025-02-14 06:47 GMT

ചാറ്റുകളെ മനോഹരമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ചാറ്റുകള്‍ക്ക് ഇഷ്ടമുള്ള വോള്‍പ്പേപ്പറും നിറങ്ങളും ചേര്‍ത്തുകൊണ്ട് മറ്റൊരു അനുഭവം ഉണ്ടാക്കാമെന്നാണ് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നത.് ചാറ്റുകള്‍ ഏത് രീതിയില്‍ പ്രത്യക്ഷപ്പെടണമെന്നും പശ്ചാത്തലത്തില്‍ എന്ത് നിറവും ചിത്രവും വേണമെന്നും ഇനി ഉപയോക്താവിന് തീരുമാനിക്കാം. പുതിയ സംവിധാനത്തില്‍ ബബിളിലുള്ള നിറങ്ങള്‍ സംയോജിപ്പിച്ച് ഇഷ്ടനിറം തിരിഞ്ഞെടുക്കാം. 30 പുതിയ വോള്‍പേപ്പറുകളും പുതിയ ഫീച്ചറില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ഉപയോക്താവിന് സ്വന്തം ഫോട്ടോ ഗാലറിയില്‍ നിന്നും ഫോട്ടോ തിരഞ്ഞെടുക്കാവുന്നതാണ്.

ഐ.ഒ.എസില്‍ ആണെങ്കില്‍ സ്‌ക്രീനിന് മുകളിലുള്ള ചാറ്റ് നെയിം എടുത്താല്‍ പുതിയ ഫീച്ചര്‍ കിട്ടും.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ചാറ്റില്‍ മുകളില്‍ വലതുവശത്തുള്ള മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റ് തീം ഓപ്ഷന്‍ ലഭിക്കും.

Similar News