80 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ അപ്രത്യക്ഷമായി!! കാരണമറിയാം
മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഒരു മാസത്തില്‍ 80 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഐ.ടി ആക്ടിലെ സെക്ഷന്‍ 4(1)(ഡി), സെക്ഷന്‍ 3എ(7) എന്നീ വ്യവസ്ഥകള്‍ പാലിക്കുന്നതിനായാണ് 8.45 ദശലക്ഷം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത്. നടപടിക്ക് പിന്നാലെ ഈ അക്കൗണ്ടുകളെല്ലാം വാട്‌സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷമായി. തട്ടിപ്പിനും വഞ്ചനക്കും വാട്‌സ്ആപ്പ് ദുരുപയോഗിക്കുന്നത്തിലാണ് വാട്ട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ നടപടി സ്വീകരിച്ചത്. അക്കൗണ്ടുകള്‍ മറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതും ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിനാലുമാണ് അതിവേഗ നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു.
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇത്തരം നടപടികള്‍ തുടരുമെന്നും മെറ്റ വ്യക്തമാക്കുന്നു. ഐ.ടി ആക്ടിലെ സെക്ഷന്‍ 4(1)(ഡി), സെക്ഷന്‍ 3എ(7) എന്നിവയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി മെറ്റ, ഇന്ത്യയില്‍ ഏകദേശം 8.45 ദശലക്ഷം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ആനിരോധിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. നിരന്തരമായ പരാതികള്‍ക്കും നിരീക്ഷണം വര്‍ധിപ്പിക്കാനുള്ള യോജിച്ച ശ്രമത്തിനും ശേഷമാണ് ഈ നടപടി.
2024 ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയിലാണ് നിരോധനം നടപ്പാക്കിയത്. ഗുരുതരമായ ചട്ടലംഘനം കണ്ടെത്തിയതിനാല്‍ 1.66 ദശലക്ഷം അക്കൗണ്ടുകള്‍ അതിവേഗം ബ്ലോക്ക് ചെയ്യപ്പെട്ടു. ബാക്കിയുള്ള അക്കൗണ്ടുകള്‍ അന്വേഷണത്തില്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചു. 1.6 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ മോണിറ്ററിങ്ങിനിടെ, ഉപയോക്തൃ പരാതികളൊന്നുമില്ലാതെ, അവ ദുരുപയോഗത്തില്‍ ഏര്‍പ്പെട്ടതായി തിരിച്ചറിഞ്ഞതിനാല്‍ നടപടി സ്വീകരിച്ചു. 2024 ഓഗസ്റ്റില്‍ വാട്‌സ്ആപ്പിന് 10,707 ഉപയോക്തൃ പരാതികളാണ് ലഭിച്ചത്. അവയില്‍ 93% പരാതികളിലും ഉടനടി നടപടി സ്വീകരിച്ചു.