അങ്ങനെ വി.ഐയും 5G യിലേക്ക്; അടുത്ത മാസം ലോഞ്ചിംഗ്

Update: 2025-02-13 05:36 GMT

എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ ഉപഭോക്താക്കള്‍ക്ക് 5G സേവനങ്ങള്‍ നല്‍കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ (വി.ഐ) . മാര്‍ച്ചില്‍ കമ്പനിയുടെ ആദ്യ 5G സേവനം ലഭ്യമാകും. ആദ്യഘട്ടത്തില്‍ മുംബൈയില്‍ ആയിരിക്കും ലഭ്യമാകുക. പിന്നാലെ ഏപ്രിലില്‍ നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ബംഗളൂരു, ഡല്‍ഹി, ചണ്ഡീഗഢ്, പാറ്റ്‌ന എന്നിവിടങ്ങളിലായിരിക്കും ലഭ്യമാകുക. 2024 ഡിസംബറില്‍ വി.ഐ 5G ആരംഭിച്ചെങ്കിലും വാണിജ്യപരമായിരുന്നില്ല. 2022ല്‍ ആണ് ജിയോയും എയര്‍ടെല്ലും രാജ്യത്ത് ആദ്യമായി 5G സേവനങ്ങള്‍ അവതരിപ്പിക്കുന്നത്.

Similar News