യു.പി.ഐ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടര്‍ ഉണ്ടോ ? പണി കിട്ടും!!

Update: 2025-02-01 11:09 GMT

ഡിജിറ്റല്‍ പണമിടപാടില്‍ പുതിയ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). പുതിയ ഉത്തരവ് പ്രകാരം യു.പി.ഐ മുഖേന പണമിടപാട് നടത്തണമെങ്കില്‍ യു.പി.ഐ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടാവാന്‍ പാടില്ല. @,!, # .$,* തുടങ്ങിയ ക്യാരക്ടറുകള്‍ ഐ.ഡിയുടെ കൂടെ ഉണ്ടെങ്കില്‍ ഇടപാട് അസാധുവാവും. പുതുക്കിയ നിര്‍ദേശം ഏതെങ്കിലും യു.പി.ഐ ആപ്പ് പാലിക്കാത്തപക്ഷമായിരിക്കും ഇടപാടുകള്‍ അസാധുവാകുക. ഐ.ഡിയില്‍ ഇനി മുതല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളോ, 0 മുതല്‍ 9 വരെയുള്ള അക്കങ്ങളോ മാത്രമേ പാടുള്ളൂ. യു.പി.ഐ വഴിയുള്ള ഇടപാടുകള്‍ സുരക്ഷിതവും വ്യക്തവുമാക്കുന്നതിനാണ് പുതിയ നിര്‍ദേശം. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

Similar News