യു.എസില്‍ ടിക് ടോകിന് പ്രവര്‍ത്തിക്കാം; നിബന്ധനകളോടെ അനുമതി നല്‍കി ട്രംപ്
ന്യൂയോര്‍ക്ക്; വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് യു.എസില്‍ പ്രവര്‍ത്തനാനുമതി നല്‍കി ട്രംപ്.ഭരണകൈമാറ്റത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബൈഡന്‍ ഭരണകൂടം ടിക് ടോക് നിരോധനം ഏര്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ചൈനീസ് നിര്‍മിത ആപ്പായ ടിക് ടോക് പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ട്രംപ് ഭരണകൂടം കൈക്കൊള്ളുമെന്ന് പറഞ്ഞായിരുന്നു ബൈഡന്‍ പടിയിറങ്ങിയത്. ഇതിന് പിന്നാലെയാണ് പ്ലേ സ്റ്റോറുകളില്‍ നിന്ന് ആപ്പ് പിന്‍വലിക്കാന്‍ ടിക് ടോക് അധികൃതര്‍ തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ ടിക് ടോക് സര്‍വീസ് നിര്‍ത്തിവെച്ചതിന് പിന്നാലെ ടിക് ടോകിന് അനുകൂല നിലപാടുമായി ട്രംപ് രംഗത്തുവരികയായിരുന്നു. ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതിന് പിന്നാലെ സര്‍വീസ് പുനരാരംഭിച്ചു. ഒപ്പം ചില നിബന്ധനകളും മുന്നോട്ടുവെച്ചു.
ഒരു ഫെഡറല്‍ ഉത്തരവ് പാലിക്കുന്നതിന് മുന്നോടിയായി കരാര്‍ ഉണ്ടാക്കാന്‍ കമ്പനിക്ക് കൂടുതല്‍ സമയം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഒരു സംയുക്ത സംരംഭം എന്ന നിലയില്‍ ടിക് ടോകില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് 50 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി.