ചാറ്റ് ജിപിടിയിലും എ.ഐയിലും ചോദിക്കാന്‍ പാടില്ലാത്ത ഏഴ് കാര്യങ്ങള്‍
ചാറ്റ് ജിപിടിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സജീവമായതോടെ എന്തിനും ഏതിനും പുതുതലമുറ ആശ്രയിക്കുന്നത് കൂടി വരികയാണ്. എന്ത് സംശയ ദൂരീകരണത്തിനും ചാറ്റ്ജിപിടിയും എ.ഐയും ഉപയോഗിക്കുമ്പോള്‍ വ്യക്തിപരിമായ കാര്യങ്ങളും മെഡിക്കല്‍ വിവരങ്ങളും പങ്കുവെക്കരുതെന്ന നിര്‍ദേശമാണ് വിദഗ്ദ്ധര്‍ മുന്നോട്ടുവെക്കുന്നത്. അത്തരത്തില്‍ എ.ഐയിലും ചാറ്റ് ജിപിടിയിലും പങ്കുവെക്കരുതെന്ന് ഇവര്‍ മുന്നറിയിപ്പുനല്‍കുന്ന ഏഴ് കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
വ്യക്തിപരമായ വിവരങ്ങള്‍
നിങ്ങളുടെ പേരുകള്‍, വിലാസം , ഫോണ്‍നമ്പര്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ എ.ഐ ചാറ്റ്‌ബോട്ടില്‍ പങ്കുവെക്കരുത്
സാമ്പത്തിക വിവരങ്ങള്‍
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ തുടങ്ങി സാമ്പത്തിക വിവരങ്ങളൊന്നും എ.ഐ ചാറ്റ്‌ബോട്ടില്‍ നല്‍കരുത്.
പാസ്‌വേഡുകള്‍
ഇ-മെയില്‍, മറ്റ് അക്കൗണ്ടുകള്‍ തുടങ്ങി നമ്മുടെ കയ്യിലുളള പാസ് വേഡുകള്‍ ഒരു കാരണവശാലും എ.ഐ ചാറ്റ്‌ബോട്ടില്‍ പങ്കുവെക്കരുത്. ഇത് നമ്മുടെ ഡാറ്റകള്‍ മോഷണം പോകുന്നതിലേക്ക് നയിക്കും.
നിങ്ങളുടെ സ്വകാര്യതകള്‍
ചാറ്റ് ജിപിടിയും എ.ഐയും വ്യക്തിയല്ല. നമ്മുടെ സ്വകാര്യതയും രഹസ്യവും സുരക്ഷിതമായി സൂക്ഷീക്കാന്‍ അവയ്ക്ക് കഴിയില്ല. അതുകൊണ്ട്തന്നെ ഇത്തരം വിവരങ്ങള്‍ കൈമാറരുത്മെഡിക്കല്, ആരോഗ്യ ഉപദേശങ്ങള്‍എ.ഐയും ചാറ്റ്ജിപിടിയും ഡോക്ടര്‍മാരല്ല. ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനുള്ള ഇടമായി ഇവയെ കാണരുടെ. നിങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങളും പങ്കുവെക്കരുത്.ഒപ്പം ഇന്‍ഷുറന്‍സ് നമ്പര്‍ പോലുള്ളവയും.
ഉള്ളടക്കത്തില്‍ ശ്രദ്ധിക്കണം
മിക്ക ചാറ്റ്‌ബോട്ടുകളും അവരുമായി ഉപയോക്താവ് പങ്കിടുന്ന കാര്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നുണ്ട്. അതിനാല്‍ ഉചിതമല്ലാത്ത എന്തെങ്കിലും പങ്കുവെച്ചാല്‍ നിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഇന്റര്‍നെറ്റ് ഒന്നും മറക്കുന്നില്ല. നിങ്ങള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ എവിടെയൊക്കെ പ്രത്യക്ഷപ്പെടുന്നുവെന്ന് പറയാനാവില്ല
സമൂഹത്തെ അറിയിക്കാന്‍ താത്പര്യമില്ലാത്ത കാര്യങ്ങള്‍
സമൂഹത്തെ അറിയിക്കാന്‍ നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങള്‍ ഒരിക്കലും ചാറ്റ് ബോട്ടുമായി പങ്കുവെക്കരുത്.