ചാര്‍ജ് തീര്‍ന്നാലും പ്രശ്നമില്ല, കണ്ണഞ്ചിപ്പിക്കുന്ന ഗെയിമിംഗ്, കിടിലന്‍ ക്യാമറ; വമ്പന്‍ സവിശേഷതകളുമായി റിയല്‍മി പി3 പ്രോ 5ജി
മുംബൈ: ഉപയോക്താക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഗെയിമിംഗ് സാങ്കേതികവിദ്യയുമായി റിയല്‍മി പി3 പ്രോ 5ജി (Realme P3 Pro 5G). എ.ഐ പവേര്‍ഡ് ജിടി ബൂസ്റ്റ് ഫീച്ചറുകളാണ് ഫോണില്‍ സജ്ജീകരിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റിയല്‍മി നടത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും
സവിശേഷതകള്‍ അറിയാം:
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ. 120Hz റിഫ്രഷ് നിരക്ക് ലഭിക്കും. ഈ ഉയര്‍ന്ന റീഫ്രഷ് നിരക്ക് ഡിസ്പ്ലേ ഗെയിമിംഗും സ്‌ക്രോളിംഗും സുഗമമാക്കും. അമോലെഡ് പാനല്‍ മികച്ച നിറങ്ങളും നല്‍കും.
50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ. 32 എംപി സെല്‍ഫി ക്യാമറ
5,500 എംഎഎച്ച് ബാറ്ററി. മുഴുവന്‍ ദിവസത്തെ ബാക്കപ്പ് . മാത്രമല്ല 80 വാട്സ് സൂപ്പര്‍വോക് ചാര്‍ജിംഗ് സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യും. 30 മിനിറ്റിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സ്നാപ്പ് ഡ്രാഗണ്‍ 7എസ് ജെന്‍ 3 പ്രൊസസര്‍ . ശക്തമായ ഒക്ടാകോര്‍ ചിപ് സെറ്റ്. ഈ പ്രൊസസര്‍ 2.5GHz ക്ലോക്ക് സ്പീഡില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഹൈ-എന്‍ഡ് ഗെയിമുകളും മള്‍ട്ടി-ടാസ്‌കിംഗും യാതൊരുവിധ കാലതാമസവുമില്ലാതെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നു. ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ സവിശേഷതകളും മികച്ച പ്രകടനവും നല്‍കും.
അതേസമയം P3 പ്രോ 5Gടെ കൃത്യമായ ലോഞ്ച് തീയതി റിയല്‍മി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2025 ഫെബ്രുവരിയില്‍ തന്നെ ഈ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുകൂടാതെ, ഫോണിന്റെ മൈക്രോസൈറ്റ് റിയല്‍മിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ആക്ടീവാക്കിയിട്ടുണ്ട്. ഇത് ലോഞ്ച് വാര്‍ത്തയെ കൂടുതല്‍ സ്ഥിരീകരിക്കുന്നു.