ടെക്‌നോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍; വമ്പന്‍ കമ്പനികള്‍ വരും; 10,000 തൊഴിലവസരങ്ങള്‍

Update: 2025-01-14 05:28 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമായി തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കാനും ടെക്‌നോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു.ബഹുരാഷ്ട്ര ഐ.ടി കമ്പനികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനും 10,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത് സംസ്ഥാനത്തിന്റെ ഐ.ടി വികസനത്തിന്റെ ഐ.ടി വികസനത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ കൂടുതല്‍ കരുത്തേകും. : ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ടെക്‌നോപാര്‍ക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും ഒപ്പുവച്ചു.

ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്‌പെയ്‌സ് എന്നിവയോടു കൂടിയ പുതിയ സെന്റര്‍ ടെക്‌നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും. കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ.ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കന്‍ ടെക്‌നോപാര്‍ക്കിന് കഴിയും. പദ്ധതിക്കായി 4.85 ഏക്കര്‍ സ്ഥലത്ത് ഏകദേശം 400 കോടി രൂപ നിക്ഷേപമാണ് നടത്തുക. ഒരു ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള ഐടി ഓഫീസ് വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്‌ക്വയര്‍ ടെക്‌നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Similar News