ഒരു വാട്‌സ്ആപ്പില്‍ തന്നെ രണ്ട് അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ദശലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. തത്സമയം സന്ദേശമയക്കാനും വിളിക്കാനും കഴിയുന്ന വാട്‌സ്ആപ്പിന് ലോകമെമ്പാടും എണ്ണമറ്റ ഉപയോക്താക്കളുണ്ട്. ഇന്ത്യയില്‍ മാത്രം 500 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ ഫീച്ചറുകള്‍ ഇടക്കിടെ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഏറ്റവും ഒടുവിലായി ഒരു വാട്‌സ്ആപ്പില്‍ തന്നെ രണ്ട് അക്കൗണ്ട് ഉണ്ടാക്കാമെന്ന ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോണില്‍ രണ്ട് സിം ഉണ്ടെങ്കിലും രണ്ട് സിമ്മിനും വെവ്വേറെ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. ഒന്ന് സാധാരണ വാട്‌സ്ആപ്പ് ആണെങ്കില്‍ മറ്റേത് ബിസിനസ് വാട്‌സ്ആപ്പ് ആയിരിക്കും. എന്നാല്‍ ഈ പ്രതിസന്ധിക്കാണ് അവസാനമാകുന്നത്. ഇനി രണ്ട് സിം നമ്പറുകളും ഒരു ആപ്പില്‍ തന്നെ ഉപയോഗിക്കാനാവും. ആദ്യ ഘട്ടത്തില്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായിരിക്കും ഫീച്ചര്‍ ലഭ്യമാകുക.