ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ക്ക് ഇനി ഡിസ് ലൈക്ക് ബട്ടണും; വിമര്‍ശനം

Update: 2025-02-15 08:12 GMT

മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും പുതിയ ഫീച്ചര്‍ പരീക്ഷണടിസ്ഥാനത്തില്‍ നടപ്പാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്ക് ഇനി ഡിസ് ലൈക്ക് ഓപ്ഷന്‍ കൂടി ഉണ്ടാവും. ഇത്രനാളും ലൈക്ക് ചെയ്യാനുള്ള സൗകര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ' ആരോ' ചിഹ്നത്തിലാണ് ഡിസ് ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഡിസ് ലൈക്ക് പ്രത്യക്ഷപ്പെട്ടതായി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തി.സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ബുള്ളിയിംഗിനും നെഗറ്റിവിറ്റി ഉണ്ടാക്കാനുമായിരിക്കും പുതിയ ഫീച്ചര്‍ വഴിതുറക്കുക എന്നാണ് വ്യാപക വിമര്‍ശനം.

എന്നാല്‍ ഏതെങ്കിലും പ്രത്യേക കമന്റുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് സ്വകാര്യമായി അറിയിക്കുന്നതിനാണ് ഇത്തരമൊരു ഫീച്ചറെന്നാണ് മെറ്റാ വക്താവ് പറഞ്ഞത്.

Similar News