റീലുകള്‍ക്കായി പ്രത്യേകം ആപ്പ്; മാറി ചിന്തിക്കാന്‍ ഇന്‍സ്റ്റഗ്രാം?

Update: 2025-02-27 06:29 GMT

ഹ്രസ്വ വീഡിയോകള്‍ക്കും റീലുകള്‍ക്കും ഇന്‍സ്റ്റഗ്രാം പ്രത്യേകം ആപ്പ് ഇറക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേറി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

യു.എസില്‍ ടിക് ടോകിന്റെ നിലനില്‍പ്പ് അനിശ്ചിതത്ത്വത്തില്‍ തുടരുന്നതിനിടെയാണ് സാഹചര്യം മുതലെടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നത്. വീഡിയോ സ്‌ക്രോളിംഗ് അനുഭവം ഉപയോക്താവിന് നല്‍കുകയാണ് ലക്ഷ്യം. പക്ഷെ മെറ്റ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തിറക്കിയിട്ടില്ല. ജനുവരിയില്‍ വിഡിയോ എഡിറ്റിംഗ് പ്രഖ്യാപനവുമായി മെറ്റ രംഗത്ത് വന്നിരുന്നു.

2018ല്‍ ടിക് ടോക്കിനെതിരെ മത്സരിക്കാന്‍ മെറ്റ, ലാസോ എന്ന വിഡീയോ ഷെയറിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു. പക്ഷെ പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതിരുന്നതിനാല്‍ കമ്പനി അടച്ചുപൂട്ടുകയായിരുന്നു.

Similar News